congress

തൊടുപുഴ: കർഷകർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ സമരം ചെയ്യുന്ന കർഷകരെ സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത യു. പി പൊലീസ് നടപടിയിലും രാജ്ഭവനലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോണ്ഗ്രസ്നേതാക്കന്മാർക്കെതിരെ നടത്തിയ ആക്രമണത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കൊൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കരിമണ്ണൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി ലിജോ മഞ്ചപിള്ളി, റോണി കരിങ്കുന്നം,റഹ്മാൻ ഷാജി,അൽത്താഫ് സുധീർ, ജയ്‌സൺ തോമസ്, സെബിൻ ജേക്കബ്, ഷാബിർ ഷാജി, അൻസൽ റഷീദ്, ഹരിനന്ദ് എസ്, ഫൈസൽ നാസർ, അഷ്‌കർ ഷമീർ എന്നിവർ പ്രസംഗിച്ചു.