പീരുമേട്: പീരുമേട്ടിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായി. പെരുവന്താനത്ത് ചുഴുപ്പിൽ മരംവീണ് ഗതാഗതം സ്തംഭിച്ചു. മുപ്പത്തിയഞ്ചാം മൈൽ മുതൽ ചുഴുപ്പ് വരെ നിരവധിയിടങ്ങളിൽ മരം വീണും മണ്ണു വീണും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പെരുവന്താനം പൊലീസ് സ്റ്റേഷനിൽ വെള്ളം കയറി. പല ഇടങ്ങളിലും മരം വീണതിനാൽ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.