കുമളി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ അറുപത്തിയൊന്ന്കാരിക്ക് പരിക്ക്. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശി പശുപതി ക്കാണ് പരിക്കേറ്റത്. കുമളിക്ക് സമീപം മുല്ലയാറിൽ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
രാവിലെ മുല്ലയാറിൽ ജോലിക്ക് എത്തിയപ്പോൾ പശുപതിയും മറ്റ് തൊഴിലാളികളും കാട്ടുപോത്തിന്റെ മുമ്പിൽ പെടുകയായിരുന്നു. കൂടെയുള്ളവരുടെയൊപ്പം ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ പശുപതിയെ കാട്ടുപോത്ത് കാലിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.പ്രദേശത്ത് വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായതായി തൊഴിലാളികൾ പറഞ്ഞു.