തൊടുപുഴ: അഖില ഭാരതീയ പൂർവസൈനിക് സേവാ പരിഷത് ജില്ലാ സമ്മേളനം 10ന് രാവിലെ9.30 മുതൽ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ നടക്കും. ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്ടൻ ഹരി സി. ശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കാർഗിൽ ധീരജവാൻ സന്തോഷ്‌കുമാറിന്റെ ഭാര്യ പ്രിയ സന്തോഷ് സമ്മേളനം ഉദ്ഘാടനംചെയ്യും. ന്യൂമാൻ കോളേജ് പ്രിൻസിപ്പാൾ ഡോ. തോംസൺ ജോസഫ് മുഖ്യാതിഥിയായിയിരിക്കും. പ്രതിരോധ സേനയിൽ നിന്നും വിരമിച്ച ജില്ലയിലെ സൈനികർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ സമ്മേളനത്തിൽ ഒത്തുചേരും. സംസ്ഥാന സമിതി അംഗം സോമശേഖരൻ ചെമ്പമംഗലത്ത് അനുസ്മരണ പ്രഭാഷണം നടത്തും.സമ്മേളനത്തിൽ സൈന്യമാതൃശക്തിയുടെ ജില്ലാ, താലൂക്ക് തലത്തിലുള്ള കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുക്കുമെന്ന് സൈന്യമാതൃശക്തി സംസ്ഥാന അദ്ധ്യക്ഷ മേജർ അമ്പിളി ലാൽകൃഷ്ണ അറിയിച്ചു.