തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാഴികാട്ട് ആശുപത്രിയുടേയും കാർക്കിനോസിന്റെയൂം സഹകരണത്തോടെ മാദ്ധളമപ്രവർത്തകർക്കായി കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. തിരുവനന്തപുരം റീജിയണൽകാൻസർ സെന്റർ റേഡിയേഷൻ, ഓങ്കോളജി വിഭാഗം മുൻ ഹെഡ് ഡോ. രാംദാസ് ക്ലാസെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ബോവാസ് വിൻസെന്റ്, ഡോ. ആരോമൽ, കാർക്കിനോസ് മാനേജർ ആകാശ് പ്രഥാൻ, ചീഫ് നഴ്‌സിങ് ഓഫീസർ ഗായത്രിനായർ, ക്വാളിറ്റി കൺട്രോളർ സൂരജ് എന്നിവർ പങ്കെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതവും ട്രഷറർ സി. സമീർ നന്ദിയും പറഞ്ഞു.