തൊടുപുഴ: തൊടുപുഴ നിയോജകമണ്ഡലത്തിലെ 109 കേന്ദ്രങ്ങളിൽ കേരള കോൺഗ്രസ്(എം )ജന്മദിനമായ ശനിയാഴ്ച്ച പതാകദിനം ആചരിക്കാൻ പാർട്ടി നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗം പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആന്റണി ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരിക്കാട്ട്, അഡ്വ ബിനു തോട്ടുങ്കൽ, അംബിക ഗോപാലകൃഷ്ണൻ,കുര്യാച്ചൻ പൊന്നാമറ്റം, റോയിസൺ കുഴിഞ്ഞാലിൽ, കെവിൻ ജോർജ് അറയ്ക്കൽ, മനോജ് മാത്യു, ശ്രീജിത്ത് ഒളിയറയ്ക്കൽ, ജോസ് മാറാട്ടിൽ, ജോയി പാറത്തല, ഷീൻ വർഗീസ്, തോമസ് വെളിയത്ത് മാലി, ജോസ് ഈറ്റക്കകുന്നേൽ, എബ്രഹാം സൈമൺ മുണ്ടുപുഴക്കൽ,ജോസി വേളാച്ചേരി, തോമസ് മൈലാടൂർ, ജോജോ അറയ്ക്കക്കണ്ടം, ജോർജ് പാലക്കാട്ട്,സാൻസൻ അക്കകാട്ട്,ജിബോയിച്ചൻ വടക്കൻ, ഷിജു പൊന്നാമറ്റം, ജോഷി കൊന്നയ്ക്കൽ,തുടങ്ങിയവർ പ്രസംഗിച്ചു.