madhu

മൂലമറ്റം :'ആക്രിവ്യാപാരി' യായി ജീവിതം കണ്ടെത്തിയ ലീലാമണിയുൾപ്പടെ ഉൾപ്പടെ ആറ് ഹരിതകർമ്മ സേനാംഗങ്ങളെ അറക്കുളം ഗ്രാമപ്പഞ്ചായത്ത് ആദരിച്ചു. എൺപത് ശതമാനത്തിലധികം യൂസർഫീ ശേഖരിച്ച വാർഡുകളിലെ ഹരിതകർമ്മ സേനാംഗങ്ങളെയാണ് ആദരിച്ചത്. ഹരിതകർമ്മ സേനാംപ്രവർത്തനത്തിന് പാഴ് വസ്തുക്കൾ ഏറ്റെടുത്ത് കൈമാറുന്ന സ്വയം തൊഴിൽ സംരംഭക കൂടിയായ ലീലമണിെയെയും അജിത എം.പി.,സുശീല വിജയൻ, ഓമന ഭാസ്‌കരൻ, ലിസ്സി സാമുവൽ , ബിന്ദുതോമസ് എന്നിവരെയാണ് ആദരിച്ചത്. ജില്ലാ കോർഡിനേറ്റർ ഡോ.ജി.എസ്. മധു ഉപഹാരം സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്.വിനോദ്, മേരിക്കുട്ടി ജോൺസൻ, കെ.എൽ.ജോസഫ്, കൊച്ചുറാണി, പി.എ. വേലുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.