തൊടുപുഴ : ടൗണിലും പരിസര പ്രദേശങ്ങളിലും കയറ്റിറക്ക് ജോലികൾ ചെയ്ത് വരുന്ന ചുമട്ടുതൊഴിലാളികളുടെ കൂലിയും മറ്റ് ആനുകൂല്യങ്ങളും അടിയന്തിരമായി വർദ്ധിപ്പിച്ചു നൽകണമെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ (എ.ഐ.റ്റിയു.സി) തൊടുപുഴ താലൂക്ക് നേതൃയോഗം ആവശ്യപ്പെട്ടു. നിലവിലു ള്ള കരാർ കലാവധി അവസാനിച്ചതായും യോഗം ചൂണ്ടി കാട്ടി .എം.സി ജയേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി കെ.സലിം കുമാർ ഉദ്ഘാടനം ചെയ്തു വി.ഇ. അൻഷാദ് , പി.എസ്.സാബു , പി.ഐ. ഗിരിഷ് അനീഷ് തമ്പി ബൈജു ജോസഫ് സന്തോഷ് എന്നിവർ സംസാരിച്ചു