ഇടുക്കി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 31 വരെ ക്ലീൻ ഇന്ത്യ പ്രോഗ്രാം നടത്തും. നെഹ്രു യുവക് കേന്ദ്ര, നാഷണൽ സർവ്വീസ് സ്കീം , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, യൂത്ത് ക്ലബുകൾ മുതലായവയുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെയാണ് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുളളവ നീക്കം ചെയ്യുന്നത്. ബോട്ടിൽ ബൂത്തുകളിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം സംബന്ധിച്ച ബോധവൽക്കരണവും ഇതോടൊപ്പംനടത്തും.