pm

ഇടുക്കി: പ്രധാനമന്ത്രി ദക്ഷതാ ഔവർ കൗശൽതാ സമ്പന്ന ഹിത്ഗ്രാഹി (പി.എം ദക്ഷ്) യോജനയിൽ വ്യവസായ സംരംഭക നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള പരിശീനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും മദ്ധ്യേ പ്രായമുള്ള എസ്.സി, ഒബിസി, സാമ്പത്തികമായി പിന്നാക്കമുള്ളവർ(ഇബിസി), സ്ഥിരമേൽവിലാസമില്ലാത്തവർ(ഡി.എൻ.റ്റി), ട്രാൻസ്‌ജെൻഡേഴ്‌സ്, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് അപേക്ഷിക്കാം. വ്യവസായ സംരംഭക നൈപുണ്യ പരിപോഷണത്തിൽ ഹ്രസ്വ ദീർഘകാല പരിശീലനം നൽകും. താൽപ്പര്യമുള്ളവർ ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്ന് പിഎംദക്ഷ് ആപ് ഡൗൺലോഡ് ചെയ്‌തോ pmdaksh.dosje.gov.in വെബ്‌സൈറ്റ് സന്ദർശിച്ചോ പേര് രജിസ്റ്റർ ചെയ്യണം.