തൊടുപുഴ: ഒക്ടോബർ 7 മുതൽ 11 വരെ ഹൈദരാബാദിൽ നടക്കുന്ന ദേശീയ സബ്ജൂനിയർ ഹാന്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് അൻസിഫ് ഷാഹുലും, അശ്ഫാക്ക് അഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. അൻസിഫ് ഇളംദേശം വയലങ്ങാട്ടിൽ ഷാഹുലിെന്റയും ഐഷയുടെയും മകനാണ്. ജില്ലാ മിനി, സബ് ജൂനിയർ ടീം അംഗമായിരുന്നു.
അശ്ഫാക്ക് തൊടുപുഴ പള്ളത്തുപറമ്പിൽ റഫീക്കിെന്റയും അൻഷിദയുടെയും മകനാണ്. ജില്ലാ മിനി, സബ് ജൂനിയർ ടീമിലും 2016ൽ സംസ്ഥാന മിനി ടീമിലും അംഗമായിരുന്നു. ഇരുവരും കൊല്ലം ഹാന്റ്‌ബോൾ അക്കാദമി താരവും അർക്കന്നൂർ വി.എച്ച്.എസ്.എസ് വിദ്യാർഥികളുമാണ്. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ കോച്ച് സലീഷ് കെ.ആറാണ് ഇവരുടെ പരിശീലകൻ.