ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ വാക്‌സിനേഷൻ പഞ്ചായത്തായി പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകർക്ക് പ്രശംസാപത്രം നൽകി . വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായ ചടങ്ങിന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സുലൈഷ സലിം സ്വാഗതം പറഞ്ഞു.. ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജെ ഉലഹന്നൻ , അഡ്വ. എബി കോലോത്ത് , പി.എൻ നൗഷാദ് , ടോമി കൈതവേലിൽ , ജിബോയിച്ചൻ വടക്കൻ, മെഡിക്കൽ ഓഫീസർ ഡോ. റേച്ചൽ പി ജോസഫ് , ആശാവർക്കർമാരുടെ പ്രതിനിധി ദീപ ലിജോ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോൺ ഗ്രീക്ക് നന്ദി പറഞ്ഞു.