ഇടുക്കി: ഉത്തർപ്രദേശിലെ ലീഖുംപൂർഖേരിയിൽ കർഷക സമരത്തിലേക്ക് വണ്ടി ഇടിച്ചു കയറ്റി കർഷകരെ കൂട്ടക്കൊല ചെയ്തതിൽ ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കേരളാ ബാങ്ക് സി.പി.സി. ക്കു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ സെക്രട്ടറി സിജോ എസ്. ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എസ്. പ്രഭാകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.ആർ. രാജേഷ്, അലക്‌സ് റ്റി.തോമസ്, ലാൽ മാനുവൽ തുടങ്ങിയവർ സംസാരിച്ചു. പി. എസ്. വിജയൻ നന്ദി പറഞ്ഞു.