ഇടുക്കി: സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഇടുക്കിയിൽ നിന്ന് മാറ്റുന്നതിനെതിരെ ഇടുക്കി സംരക്ഷണ സമിതി നടത്തുന്ന സമരം രണ്ട് ദിനം പിന്നിട്ടു. 2ാം ദിവസത്തെ സമര പരിപാടികൾ എൻ സി പി സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗം അനിൽ കൂവപ്പാക്കൽ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ചെറുതോണിയിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചാണ് സംരക്ഷണ സമിതി സമരം നടത്തുന്നത്. അര മണിക്കൂറോളം ബാങ്ക് തുറപ്പിക്കാതെയാണ് രണ്ടാം ദിവസത്തെ സമരം സംഘടിപ്പിച്ചത്.
എസ് എൻ ഡി പി യോഗം ഇടുക്കി ശാഖാ പ്രസിഡന്റ് എ. എസ് .മഹേന്ദ്രൻ ശാന്തികൾ അദ്ധ്യക്ഷത വഹിച്ചു. സമര സമിതി നേതാക്കളായ ടോമി ഇളംതുരുത്തിയിൽ, കെ എം .ജലാലുദീൻ, ജയൻ മോഹൻ ,നിർമ്മല ലാലിച്ചൻ തുടങ്ങിയവർ സംസാരിച്ചു.