അറക്കുളം: പതിപ്പള്ളി സെറ്റിൽമെന്റിൽ പട്ടയനടപടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്തംഗവും പട്ടയ അപേക്ഷകയുമായ സുശീല ഗോപിക്ക് ആദ്യ അപേക്ഷാ ഫോറം നൽകി കരിമണ്ണൂർ ഭൂമി പതിവ് സ്‌പെഷ്യൽ തഹസിൽദാർ ജോസ് കെ. ജോസ് പട്ടയ നടപടികൾക്ക് തുടക്കം കുറിച്ചു. പതിപ്പള്ളിയിലേക്ക് ആവശ്യമായ അപേക്ഷകൾ വാർഡ് മെമ്പർ പി.എ. വേലുക്കുട്ടന് തഹസിൽദാർ കൈമാറി. ഡെപ്യൂട്ടി തഹസിൽദാർ ബിനു ചന്ദ്രൻ, എസ്.ടി പ്രമോട്ടർ കെ.ജി. സുനീഷ്, ഗോപി ഇഞ്ചപ്പാക്കൽ, ബിബിൻ ഗോപി, രാധാകൃഷ്ണൻ, രാജമ്മ സുകുമാരൻ, ഓമന പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.