നെടുങ്കണ്ടം: വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെയും യുവതിയുടെയും ആരോഗ്യനിലയിൽ പുരോഗതി. കഴിഞ്ഞ ദിവസമാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് യുവതിയെയും യുവാവിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. യുവാവും യുവതിയും അടഞ്ഞുകിടന്ന വീട്ടിലേക്ക് കയറുന്നത് സമീപവാസി കണ്ടിരുന്നു. കുറച്ചുസമയം ഇവരെ കാണാതെ വന്നതോടെ പ്രദേശവാസി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് രണ്ടു പേരും വിഷം കഴിച്ച് അവശനിലയിൽ ഇരുവരെയും കണ്ടത്. ഉടൻ തന്നെ ഇരുവരെയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.