തൊടുപുഴ: ജില്ലയിലെ പ്രാദേശിക സർക്കാരുകളുടെ വാർഷിക പദ്ധതി നിർവഹണ പുരോഗതി അവലോകനം ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ഇന്നാരംഭിക്കും. കഴിഞ്ഞ മാർച്ചിൽ പൂർത്തീകരിക്കാത്ത പ്രവൃത്തികൾ സ്പിൽ ഓവറായി ഉൾപ്പെടുത്തി പരിഷ്‌കരിച്ച വാർഷിക പദ്ധതി സെപ്തംബർ ആദ്യം ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചിരുന്നു. ദേവികുളം ബ്ളോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിൽ ബുധനാഴ്ചയും കട്ടപ്പന, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിൽ വ്യാഴാഴ്ചയും അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളവയുടേത് വെള്ളിയാഴ്ചയും അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീളിലുള്ളവ ശനിയാഴ്ചയും നെടുങ്കണ്ടം അഴുത ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ളവ 12നും ഇടുക്കി, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിൽ 13നും അവലോകനം നടക്കും. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 20 നാണ് അവലോകനം.