തൊടുപുഴ: ഡൽഹിയിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കെ.എസ്‌.കെ.ടി.യുവിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ആഫീസുകൾക്ക് മുന്നിൽ സമരം സംഘടിപ്പിക്കും. 13 കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ പത്തിനാണ് സമരം. തൊടുപുഴയിൽ വി.വി. മത്തായി, കരിമണ്ണൂരിൽ കെ.എൽ. ജോസഫ്, ഇടുക്കിയിൽ സി.വി. വർഗീസ്, അടിമാലിയിൽ കെ.വി. ശശി, രാജാക്കാട് ഷൈലജ സുരേന്ദ്രൻ, മറയൂരിൽ വി. സിജിമോൻ, ശാന്തമ്പാറയിൽ വി.എൻ. മോഹനൻ, നെടുങ്കണ്ടത്ത് പി.എൻ. വിജയൻ, കട്ടപ്പനയിൽ വി.ആർ. സജി, പീരുമേട്ടിൽ ആർ. തിലകൻ, വണ്ടൻമേട്ടിൽ കെ.എസ്. മോഹനൻ, ഏലപ്പാറയിൽ നിഷാന്ത് വി. ചന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്യും.