തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തിൽ കേരളാ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ രണ്ടംഘട്ട ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് കോലാനിയിൽ നടക്കുന്ന ജില്ലാതല പരിപാടി നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ മൃഗസംരക്ഷണ ആഫീസർ ജയ ചാണ്ടി അദ്ധ്യക്ഷയാകും. ഇന്ന് മുതൽ നവംബർ മൂന്നുവരെ നടക്കുന്ന രണ്ടാംഘട്ടത്തിൽ പശു, കാള, പോത്ത്, എരുമ എന്നിവയ്ക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകുക. ലൈവ്‌ സ്റ്റോക് ഇൻസ്‌പെക്ടറർമാരുടെ നേതൃത്വത്തിൽ വീടുകൾ കയറി കുത്തിവെപ്പ് നൽകി ഹെൽത്ത് കാർഡുകൾ നൽകുമെന്നും അധികൃതർ പറഞ്ഞു. 2030ന് രാജ്യത്തെ സമ്പൂർണ കുളമ്പുരോഗ നിയന്ത്രിത മേഖലയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാർത്താസമ്മേളനത്തിൽ ജില്ലാ മൃഗസംരക്ഷണ ആഫീസർ ജയചാണ്ടി, ഡെപ്യൂട്ടി ഡയറക്ടർ ബിനോയ് പി. മാത്യു, ഡോ. കുര്യൻ, ഡോ. ആശാ എന്നിവർ പങ്കെടുത്തു.