മൂലമറ്റം: വാഗമൺ പുള്ളിക്കാനം റൂട്ടിൽ അന്ത്യം പാറകൊക്കയിൽ വീണ യുവാക്കൾക്ക് രക്ഷകരായി മൂലമറ്റം ഫയർഫോഴ്സ്. കഴിഞ്ഞ തിങ്കൾ വൈകിട്ട് 6.30 നാണ്അന്ത്യം പാറ കൊക്കയിൽ തൊടുപുഴ സ്വദേശികളായ രണ്ടു യുവാക്കൾ വീണു എന്ന സന്ദേശം അഗ്നിശമന ഓഫീസിൽ ലഭിച്ചത്. സ്ഥലത്ത് എത്തിയ മൂലമറ്റം അഗ്നിശമന സേന 150 അടി താഴ്ചയിൽ വീണ ഉടുമ്പന്നൂർ സ്വദേശി ജിൻസ് (36) തെക്കുംഭാഗം സ്വദേശി കൃഷ്ണകുമാർ (45)എന്നിവർക്കായി റോപ്പു കെട്ടി താഴെ ഇറങ്ങുകയായിരുന്നു. ചെങ്കുത്തായ പാറയും ഇരുട്ടും മഴയും തിരച്ചിലിൽ ബുദ്ധിമുട്ട് ഉണ്ടാക്കി. എങ്കിലും ഫയർ ഓഫീസർമാരായ ബിജു, എം വി മനോജ്. ഷിൻ്റോ ജോസ്, ശ്രീജിത്ത്, മനു ആൻ്റണി എന്നിവർ താഴെ ഇറങ്ങി യുവാക്കളെ നെറ്റിലാക്കി റോപ്പിലൂടെ മുകളിൽ എത്തിക്കുകയായിരുന്നു.സാരമായ പരിക്കേറ്റ ജിൻസിനെ ഫയർഫോഴ്സ് ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ ശശീന്ദ്ര ബാബുവിന്റെ നേതൃത്ത്വത്തിൽ ജയിംസ് പുന്നൻ, ജിനീഷ് കുമാർ.അരുൺ, പ്രശാന്ത് ,ശ്രീജിത്ത്തടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.