ഉടുമ്പന്നൂർ : സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളാ ഹോർട്ടികോർപ്പ് വഴി നടപ്പിലാക്കുന്ന തേനീച്ച വളർത്തൽ പരിശീലനം ഉടുമ്പന്നൂർ കേരളാ ഓർഗാനിക് ഡെവലപ്‌മെന്റ്‌സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടിയുടെ സമാപനം ഇന്ന് നടക്കും. രാവിലെ 11.30 ന് കേരളാ ഓർഗാനിക് ഡെവലപ്‌മെന്റ്‌സൊസൈറ്റി ഓഫീസ് മന്ദിര ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് ഉദ്ഘാടനം ചെയ്യും. ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ബ്‌ളോക്ക് പഞ്ചായത്തംഗം നൈസി ഡെനിൽ ഭദ്രദീപം തെളിയിക്കും. പരിശീലനം പൂർത്തിയാക്കിയ കർഷകർക്ക് ഉടുമ്പന്നൂർ കൃഷി ഓഫീസർ ജെയ്‌സിമോൾ ജെ.ജെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. യോഗത്തിൽ ഉടുമ്പന്നൂർ പഞ്ചായത്ത് അംഗം ശ്രീമോൾ ഷിജു, റിട്ട.പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശികുമാർ, കോഡ്‌സ് കമ്മിറ്റി മെമ്പർ ജോബ് വർഗീസ് എന്നിവർ പ്രസംഗിക്കും. സെക്രട്ടറി ടി.കെ.രവീന്ദ്രൻ സ്വാഗതവും കമ്മറ്റിയംഗം സി.എം. ദേവസ്യ നന്ദിയും പറയും.