ചെറുതോണി: 'ആസാദി കാ അമൃത മഹോത്സവ് ' പരിപാടിയുടെ ഭാഗമായി ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നിയമ ബോധവത്ക്കരണ കാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് ഹാളിൽ ഇടുക്കി മുൻസിഫ് മജിസ്‌ട്രേട്ട് നിഷാദ് ഇബ്രാഹിം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ മിനി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിജി ചാക്കോ, ഏലിയാമ്മ ജോയ് ആലീസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.. അഡ്വ. പി എ സുഹാസ് അഡ്വ. ലിസി എം.എം എന്നിവർ ബോധവത്ക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.