ചെറുതോണി: കോൺഗ്രസ് ഒ.ബി.സി ഡിപ്പാർട്ടുമെന്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി പ്രസിഡന്റ് .സി.പി.മാത്യുവിന് സ്വീകരണം നൽകി. ഡിസിസി ഓഫീസിൽ നടന്ന യോഗത്തിൽ ജില്ലാ ചെയർമാൻ സന്തോഷ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.ഇബ്രാഹിംകുട്ടി കല്ലാർ ,കെ.പി.സി.സി നിർവ്വാഹ സമതി അംഗം എ.പി.ഉസ്മാൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി അർജ്ജുനൻ തുടങ്ങിയയവർ പ്രസംഗിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ. ഡി. ജയപ്രകശ് സ്വാഗതവും ബ്ളോക്ക് പ്രസിഡന്റ് എസ്. ശ്രീലാൽനന്ദിയും പറഞ്ഞു.