തൊടുപുഴ: കൊവിഡ് മൂലം പ്രതിസന്ധി അനുഭവിക്കുന്ന വ്യാപാരികൾക്ക് സമാശ്വാസ പാക്കേജായി ജൂലായ് മുതൽ ഡിസംബർ വരെ സർക്കാർ വാടകയ്ക്ക് നൽകിയ കെട്ടിടങ്ങളിലെ വാടക ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് കാറ്റിൽ പറത്തുന്ന സമീപനമാണ് മുനിസിപ്പൽ ജീവനക്കാർ എടുക്കുന്നതെന്ന് മുനിസിപ്പൽ ബിൽഡിംങ്ങ് ലൈസൻസീസ് അസോസിയേക്ഷൻ പറഞ്ഞു. മുനിസിപ്പൽ കെട്ടിടങ്ങൾ സർക്കാർ വാടകയ്ക്ക് നൽകിയതല്ലെന്നും ഇത് സ്വയം ഭരണ സ്ഥാപനമാണെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥ നിലപാട് ഖേദകരമാണെന്നും ഇതിനെതിരെ പ്രതിഷേധ സമരത്തിലേയ്ക്ക് കടക്കേണ്ടി വരുമെന്നും പ്രസിഡന്റ് മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തീരുമാനിച്ചു. സെക്രട്ടറി മജീദ് പ്രമേയം അവതരിപ്പിച്ചു സനോജ് ,തോമസ് തോട്ടുങ്കൽ ,അനിൽ, തുടങ്ങിയവർ സംസാരിച്ചു