തൊടുപുഴ: കൊവിഡ് പ്രതിസന്ധി മൂലം തകർന്നു നിൽക്കുന്ന വ്യാപാരമേഖലയ്ക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വാടക ഇളവുകൾ തൊടുപുഴ പോലെയുള്ള മുനിസിപ്പാലിറ്റികളിൽ പാലിക്കപ്പെടുന്നില്ലന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ.

കേരളത്തിലെ ഒട്ടുമിക്ക കോർപ്പറേഷനുകളിലും, മുൻസിപാലിറ്റികളിലും ഈ ഉത്തരവ് പാലിക്കപ്പെടുന്നു. എന്നാൽ ഈ ഉത്തരവ് മറ്റും പല തദ്ദേശസ്ഥാപനനങ്ങളിലും ലംഘിക്കപ്പെടുകയാണ് ചെയ്യുന്നത് .

വ്യാപാരം കുറഞ്ഞു നിൽക്കുന്ന ഈ സാഹചര്യത്തിൽ സർക്കാർ നൽകിയ ഇളവുകൾ ഉദ്യോഗസ്ഥർ തട്ടിത്തെറിപ്പിക്കുന്ന നടപടി അംഗീകരിക്കാൻ സാധിക്കില്ലന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.
അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി .ജി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ സാലി എസ് മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ . ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.