തൊടുപുഴ: റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ റോളർ സ്‌കേറ്റിംഗ് മത്സരങ്ങൾ ശനിയാഴ്ച്ച രാവിലെ 9 ന് തൊടുപുഴ മുനിസിപ്പൽ റോളർ സ്‌കേറ്റിംഗ് റിങ്കിൽ നടത്തും. മത്സാർത്ഥികൾ വയസ് തെളിയിക്കുന്ന രേഖയുടെ പകർപ്പ്, ഫെഡറേഷനിൽ രജിസ്റ്റർ ചെയ്തതിന്റെ 2 കോപ്പി എന്നിവ എൻട്രി ഫോമിൽ നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ തയ്യാറാക്കി അംഗീകൃത ക്ലബ്ബുകൾ വഴിയോ, സെക്രട്ടറിയെ നേരിട്ടോ ഏല്പിക്കേണ്ടതാണ്.ഈ മത്സരങ്ങളിൽ നിന്നും നവംബർ മാസത്തിൽ നടത്തുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കേണ്ടതാണ്. നിലവിലുള്ള പ്രത്യേക സാഹചര്യം മൂലം റോഡു മത്സരങ്ങൾ നടത്തുന്നതല്ല.