പീരുമേട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെരുവന്താനത്ത് 28 വീടുകൾ ഭാഗികമായും ഒന്ന് പൂർണമായും തകർന്നു. തിങ്കളാഴ്ച വൈകിട്ടുണ്ടായ മഴയിലാണ് വീടിന്റെ മേൽക്കൂരയും കൈവരികളും തകർന്നത്. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. നഷ്ടം സംഭവിച്ചവരിലേറെയും തോട്ടംതൊഴിലാളികളും നിർദ്ധനരുമാണ്. ചെങ്കുത്തായ സ്ഥലത്തും കുന്നിൻചെരുവുകളിലുമാണ് ഭൂരിഭാഗം വീടുകളും സ്ഥിതി ചെയ്യുന്നത്. സംരക്ഷണ ഭിത്തി കൂടി തകർന്നതോടെ ഇവയെല്ലാം കൂടുതൽ അപകടാവസ്ഥയിലായി. വീടുകൾക്കൊപ്പം സംരക്ഷണഭിത്തിയുടെ നാശനഷ്ടം കൂടി പരിഗണിച്ച് നഷ്ടപരിഹാരം അനുവദിക്കണമെന്ന് വാഴൂർ സോമൻ എം.എൽ.എ റവന്യൂ മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.