ഇളംദേശം :ബ്ലോക്ക് പഞ്ചായത്തിൽവാർഷിക പദ്ധതിയിൽ വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ പദ്ധതി പ്രകാരം ചെറുകിട വ്യവസായം തുടങ്ങുന്നതിന് പദ്ധതി അംഗീകരിച്ച്ചു.കുറഞ്ഞത് 5 വനിതകൾ ഉൾപ്പെട്ടതും ഗ്രേഡ് ചെയ്യപ്പെട്ടതുമായ ഗ്രൂപ്പിന് പരമാവധി രണ്ട് ലക്ഷം രൂപ വായ്പ സബ്‌സിഡി നൽകുന്ന പദ്ധതിയാണിത്. താല്പര്യമുള്ള രജിസ്റ്റർ ചെയ്ത പട്ടിക വർഗ്ഗ, ജനറൽ, വനിതാ ഗ്രൂപ്പുകൾ ഒക്ടോബർ 15 നകം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായോ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുടെ 9947248662 എന്ന നമ്പറിലോ ബന്ധപ്പെടുക.