മൂലമറ്റം: ചൊവ്വാഴ്ച്ച നിര്യാതനായ സിപിഐ നേതാവ് മൂലമറ്റം കുന്നംപള്ളിൽ ആർ. തുളസീധരന്റെ (69) സംസ്ക്കാരം നടത്തി. . കമ്മ്യൂണിസ്റ്റ് പാർട്ടി അറക്കുളം ലോക്കൽ കമ്മറ്റി സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ താലൂക്ക് വൈസ് പ്രസിഡന്റ്, എഐറ്റിയുസി താലൂക്ക് വൈസ് പ്രസിഡന്റ്, സിപിഐ മൂലമറ്റം മണ്ഡലം സെക്രട്ടറി,എന്നീ നിലകളിൽപ്രവർത്തിച്ചിട്ടുണ്ട്.

സിപിഐ ജില്ലാ സെക്രട്ടറി കെ .കെ .ശിവരാമൻ,കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗ്ഗീസ്,സി.പി.ഐ സംസ്ഥാന കൗൺസിലംഗങ്ങളായ സി. എ .ഏലിയാസ്,കെ സലിംകുമാർ,താലൂക്ക് സെക്രട്ടറി പി പി ജോയി, മഹിളാസംഘം ജില്ലാ സെക്രട്ടറി ജയമധു എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

അറക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത തുളസീധരൻ ഭാര്യയാണ്. മക്കൾ:അജയകുമാർ(കെഎസ്ഇബി എംപ്ലോയീസ് സൊസൈറ്റി),സംഗീത(വൈസ് പ്രസിഡന്റ്,പ്രമാടം പഞ്ചായത്ത്).മരുമക്കൾ: അശ്വതി,സജയൻ.