കുടയത്തൂർ: പൊലീസ് വാഹനം കണ്ടതോടെ ഓടിയ അന്യ സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി 9 മണിയോടെ കോളപ്രയിലാണ് സംഭവം.കോളപ്ര ജംഗ്ഷനിൽ നിൽക്കുകയായിരുന്ന ഇയാൾ പൊലീസ് വാഹനം കണ്ടതോടെ ഇരുട്ടിലേക്ക് ഓടി മറഞ്ഞു. സമീപത്തെ വീടിൻ്റെ പിൻവശത്ത് പതുങ്ങി ഇരുന്ന ഇയാളെ വീട്ടുടമസ്ഥൻ പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് നിരവധി ആളുകൾ പ്രദേശത്ത് തടിച്ചു കൂടി.കഴിഞ്ഞ ദിവസം കോളപ്ര പ്രദേശത്തുള്ള ചില വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു.