obitrajan

മുട്ടം: മരംമുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിൽസയിലായിരുന്ന തൊഴിലാളി മരിച്ചു.പുത്തൻപുരക്കൽ രാജൻ (വടക്കൻ രാജൻ - 52)ആണ് മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച്ച സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരം മുറിക്കുന്നതിനിടയിൽ അപകടം സംഭവിച്ച് കോലഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനപ്രതിനിധികൾ, സുഹൃത്തുക്കൾ എന്നിവരുടെ നേതൃത്വത്തിൽ ചികിസക്കുള്ള പണം സ്വരൂപിക്കുന്നതിനിടയിൽ ഇന്നലെ പുലർച്ചെ മരണം സംഭവിച്ചു. ഇന്ന് രാവിലെ 11 ന് മുട്ടം ടാക്സി സ്റ്റാൻഡിൽ പൊതു ദർശനത്തിന് ശേഷം ഉച്ച കഴിഞ്ഞ് 2 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ സംസ്ക്കരിക്കും. കിടങ്ങൂർ കരിക്കണംപാറയിൽ ബിന്ദു വാണ് ഭാര്യ.മക്കൾ: രാഹുൽ, രേഷ്മ.