എത്തിച്ച് നൽകിയത് സുരേഷ് ഗോപി എം.പി
ഇടുക്കി: പ്രധാനമന്ത്രിയുടെ മേജർ ഹണി മിഷൻ പദ്ധതി പ്രകാരം ഇടുക്കിയിൽ നിർമിച്ച തേൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുരേഷ് ഗോപി എം.പി കൈമാറി. 'സ്മൃതി കേരം' പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെത്തിയ സുരേഷ് ഗോപിക്ക് ഹൈറേഞ്ച് തേനീച്ച പരിപാലന കേന്ദ്രം ഉടമ തൊപ്പിപ്പാള ഹണി നഗർ തുണ്ടിവയലിൽ ടി.കെ. രാജുവാണ് കേന്ദ്രമന്ത്രിക്ക് നൽകാൻ തേൻ കൈമാറിയത്. സമ്മാനം സന്തോഷത്തോടെ ഏറ്റുവാങ്ങിയ സ്മൃതി ഇറാനി പ്രധാനമന്ത്രിയെ വിവരം അറിയിക്കുമെന്ന് ഉറപ്പ് നൽകിയതായി സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
2017 അവസാനമാണ് തേൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ മേജർ ഹണി മിഷൻ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. ആറന്മുളയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു. 1.15 കോടി രൂപ മുടക്കിൽ വനവാസികളടക്കം അറുന്നൂറോളം വരുന്ന കർഷകർക്കാണ് അന്ന് സ്വയം തൊഴിലിനായി തേനീച്ചയും കൂടുകളും നൽകിയത്.