പുറപ്പുഴ: ഗ്രാമപഞ്ചായത്ത് 9 ാം വാർഡിൽ കരിങ്കുന്നം സ്വദേശിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പന്നി ഫാം അടച്ചുപൂട്ടി പന്നികളെ നീക്കം ചെയ്തു. പ്രദേശവാസികളുടെ പരാതിയിൻമേൽ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിച്ചത്. ഫാമിലെ മുഴുവൻ പന്നികളെയും നീക്കം ചെയ്ത് മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യക്ക് കൈമാറി. പഞ്ചായത്ത് സെക്രട്ടറി എ.ആർ ഉഷ, പഞ്ചായത്തംഗം അനിൽ ജോസ്, ഹെഡ്ക്ലാർക്ക് സുനീഷ് ജോസഫ്, സീനിയർ ക്ലാർക്ക് കണ്ണൻ ടി.കെ എന്നിവരടങ്ങുന്ന ടീമിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.