ചെറുതോണി: വിവാദമായ മൂന്ന് കാർഷികബില്ലുകളും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യപരമായി ഉത്തരപ്രദേശിലെ ലെഖിംപൂരിൽ സമരം ചെയ്തുകൊണ്ടിരുന്ന കർഷകർക്കിടയിലേക്ക് കാർ കയറ്റി 8 കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുകൊണ്ട് മലനാട് കർഷകരക്ഷാസമിതിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘുമായി ചേർന്ന് കർഷകർ പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി. തടിയമ്പാട് നടന്ന മാർച്ച് കർഷകനേതാവ് ജോസ് ശൗര്യാംമാക്കൽ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി രാജു സേവ്യർ, ബെന്നി വടക്കേമുറി, മത്തായി മേക്കാട്ടിൽ, ജോർജ്ജ് കാലായിൽ തുടങ്ങിയവർ സംസാരിച്ചു.