കരിമണ്ണൂർ: ജില്ലാ സബ് ജൂനിയർ, ജൂനിയർ യൂത്ത് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് ഒമ്പതിന് രാവിലെ 10.30ന് കരിമണ്ണൂർ മാസ് ആഡിറ്റോറിയത്തിൽ നടക്കും. കരിമണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ അദ്ധ്യക്ഷതവഹിക്കും. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ ആമുഖ പ്രസംഗം നടത്തും. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ, ജില്ലാ ഒളിമ്പിക് വേവ് ചെയർമാൻ എം.എൻ. ബാബു. കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശരത് യു. നായർ, കേരള ട്രയാത്‌ലൺ അസോസിയേഷൻ പ്രസിഡന്റ് ബിനു ജെ. കൈമൾ, കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ ട്രഷറർ കെ. ശശിധരൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം ജെയ്‌സൺ ജോസഫ് എന്നിവർ മുഖ്യാതിഥികളാകും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിസ് ആയത്തുപാടം, ബൈജു വറവുങ്കൽ, ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുലോച സലിം, കൂടോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിനു ഐസക് എന്നിവർ പ്രസംഗിക്കും. എല്ലാ വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ ഉണ്ടാകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എട്ടിന് വൈകിട്ട് അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ബോക്‌സിംഗ് അസാസിയേഷൻ സെക്രട്ടറി ബേബി എബ്രഹാം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446673895.