തൊടുപുഴ: വിവിധതരം വായ്പകൾ, കൊവിഡ് കാലത്ത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്ന സാധാരണക്കാർക്കായി നാളെ രാവിലെ 11ന് തൊടുപുഴ പെൻഷൻ ഭവൻ ഹാളിൽ കൺവെൻഷൻ ചേരും. അഡ്വ. ജോൺ ജോൺ (പാലക്കാട്), കെ.ടി. ജോസഫ് (കോട്ടയം) അഡ്വ. കെ.എസ്. സിറിയക് (തൊടുപുഴ) എന്നിവർ പ്രശ്‌നപരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുമെന്ന് ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ പ്രസിഡന്റ് രാജു ജോർജ് അറിയിച്ചു.