തൊടുപുഴ: അന്യായമായ പാചകവാതക വിലവർദ്ധനവിനെതിരെ കേരള കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധ സമരം നടക്കും. നിയോജക മണ്ഡലം ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.