കരിമണ്ണൂർ: യു.പിയിൽ കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തിനും കൊലപാതകത്തിനുമെതിരെ യൂത്ത് ഫ്രണ്ട് (എം)​ കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ജെഫിൻ കൊടുവേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാഹുൽ രവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജോമി കുന്നപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി.