തൊടുപുഴ: കുപ്പിവെള്ളത്തിന് അമിത വിലയീടാക്കിയ തൊടുപുഴ നഗരത്തിൽ പ്രവർത്തിക്കുന്ന ക്രൈസ്‌ ബേക്കേഴ്‌സ് ആൻഡ് ഫുഡ് പാർക്ക് എന്ന സ്ഥാപനത്തിനെതിരെ ലീഗൽ മെട്രോളജി വകുപ്പ്‌ കേസെടുത്തു. ലീഗൽ മെട്രോളജി ഫ്ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് അമിത വിലയീടാക്കുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ അയ്യായിരം രൂപ പിഴയീടാക്കുമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.