തൊടുപുഴ: മോഡി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ കൂട്ട ധർണ നടത്തി. എ.ഐ.ടി.യു സി നേതാവ് കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു സി നേതാവ് കെ.പി. റോയി അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. സോമൻ, കെ.എം. ബാബു, എം. കുമാരൻ (സി.ഐ.ടി.യു), പി.പി. ജോയി, (എ.ഐ.ടി യു സി.), എ.എസ് ജയൻ, കെ.കെ. ബഷീർ (കെ.ടി.യു.സി), ബാബു മഞ്ഞള്ളൂർ (ടി.യു.സി.ഐ), എം.എൻ. അനിൽകുമാർ (എ.ഐ.യു.ടി.യു.സി), അനിൽ രാഘവൻ (ഐ.എൻ.എൽ.സി), കെ.എസ്. ജയകുമാർ, ജോമോൻ (ഐ.എൻ.ടി.യു.സി) എന്നിവർ പ്രസംഗിച്ചു.