തൊടുപുഴ: ഉത്തർപ്രദേശിൽ നരനായാട്ട് നടത്തിയ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കി ജനാധിപത്യം സംരക്ഷിക്കണമെന്നും നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ്‌ ജോസഫ് മാസ്റ്ററും ജനറൽ സെക്രട്ടറി ക്ലെമന്റ് മാത്യുവും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കിൽ നാഷണലിസ്റ്റ് കിസാൻ സഭ പ്രത്യക്ഷ സമരപരിപാടികളുമായി മുമ്പോട്ടുപോകുമെന്ന് ഇരുവരും പറഞ്ഞു.