കുമാരമംഗലം: കോൺഗ്രസ് (എം) ജന്മദിനാഘോഷപരിപാടിയുടെ തൊടുപുഴ നിയോജക മണ്ഡലംതല ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് കുമാരമംഗലത്ത് നടത്തും. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്യും. നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ജോഷി കൊന്നയ്ക്കൽ, ജയിംസ് വെമ്പിള്ളി, ജോസ് മഠത്തിനാൽ എന്നിവർ പ്രസംഗിക്കും.