വെള്ളത്തൂവൽ: ഈട്ടിസിറ്റിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ജനജീവിതം ദുസഹമാക്കിയ സാഹചര്യത്തിൽ വെള്ളത്തൂവൽ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം ഈട്ടിസിറ്റി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇവിടെ വ്യാജമദ്യവിൽപ്പനയും ലഹരി ഉത്പന്നങ്ങളുടെ കച്ചവടവും വ്യാപകമായിരിക്കുകയാണ്. പകൽ സമയം സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രമേയത്തിൽ പറയുന്നു. വി.ആർ. ഗോപിയുടെ അദ്ധ്യക്ഷതയിൽ നടന്ന ബ്രാഞ്ച് സമ്മേളനം കെ.ആർ. ജയൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയായി കെ.എൻ. സനിയെ തിരഞ്ഞെടുത്തു.