തൊടുപുഴ: പെൻഷൻകാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും നടത്തിയ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ധർണ. ടി.എ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് ടി.ജെ. പീറ്റർ ഉദ്ഘാടനം ചെയ്തു. ഐവാൻ സെബാസ്റ്റ്യൻ, സി.ഇ. മൈതീൻ ഹാജി, കെ.എസ്. ഹസൻകുട്ടി, എ. പോൾരാജ്, ജോജോ ജെയിംസ്, എസ്. ഇളംങ്കോ, റോയി സെബാസ്റ്റ്യൻ, കെ.എൻ. ശിവദാസ്, റോയി ടി. ജോസ് ആന്റണി, ഗർവ്വാസീസ് കെ. സഖറിയാസ്, എം.ഐ. സുകുമാരൻ എന്നിവർ സംസാരിച്ചു.