തൊടുപുഴ: സ്‌പോർട്‌സ് ഒരു സംസ്‌കാരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒളിമ്പിക് വേവിന്റെ തൊടുപുഴ മുനിസിപ്പൽ ആഫീസ് ഭാരവാഹികളുടെ യോഗം തൊടുപുഴ വിനായക ആഡിറ്റോറിയത്തിൽ നടത്തി. ഒളിമ്പിക് വേവിന്റെ ലെയ്‌സൺ ആഫീസർ എം.എസ്. പവനൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഒളിമ്പിക് വേവ് വർക്കിംഗ് ചെയർമാൻ പി.എസ്. ഭോഗീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് വേവ് ചെയർമാൻ എം.എൻ. ബാബു യോഗം ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് വേവ് ജനറൽ കൺവീനർ സണ്ണി മണർകാട്ട് പരിപാടികൾ നിയന്ത്രിച്ചു. ബിനു ജെ. കൈമൾ, പ്രൊഫ. ഡോ. ടി.എ. ബാബു, ശശിധരൻ കെ, പി.കെ. സോമരാജൻ, ബേബി എബ്രാഹം, സിനോജ് പി. മാത്യു, ജേക്കബ്, കെ.എ. മോഹനകുമാർ, കെ.എം. ജോസ് എന്നിവർ പ്രസംഗിച്ചു. കൊവിഡ് കാലഘട്ടത്തിൽ എല്ലാ ദിവസവും രാവിലെ 5.30 മുതൽ 6.30 വരെ യോഗാ ക്ലാസുകൾ നടത്താനും എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് എട്ട് മുതൽ ഒമ്പത് വരെ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ആരോഗ്യ ബോധവത്കരണം നടത്താനും ഒളിമ്പിക് വേവിന്റെ പ്രവർത്തനങ്ങൾ തൊടുപുഴ നഗരസഭയിലെ മുഴുവൻ വാർഡുകളിലേയ്ക്കും വ്യാപിപ്പിക്കാനും തീരുമാനമായി. ജോൺ പി.ഡി. നന്ദിയും പറഞ്ഞു.