ഇടുക്കി: ഭൂരഹതിരും 10 സെന്റിൽ താഴെ മാത്രം പട്ടയഭൂമിയുള്ളവരുമായ പട്ടികവർഗവിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാ ഫോം പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട്, അടിമാലി, മൂന്നാർ, മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളലും അടിമാലി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിലും തൊടുപുഴ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിലും ലഭ്യമാണ്. അപേക്ഷകന്റെ ജാതി, വരുമാനം, അപേക്ഷകന് ഏതെങ്കിലും സർക്കാർ പദ്ധതിപ്രകാരം ഭൂമി ലഭ്യമായിട്ടില്ലെന്നും നിലവിൽ ഭൂമി ഇല്ലെന്നുമുള്ള ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തിരിച്ചറിയൽ കാർഡ്, ആധാർകാർഡ് പകർപ്പ് എന്നിവ സഹിതം നവംബർ 30നകം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ അടിമാലി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിലോ തൊടുപുഴ മിനിസിവിൽ സ്റ്റേഷനിലെ ഐ.ടി.ഡി. പ്രോജക്ട് ഓഫീസിലോ നൽകണം. വിവരങ്ങൾക്ക് ഫോൺ: 04862 222399.