ചെറുതോണി: മലബാർ മാപ്പിള കലാപ രക്തസാക്ഷി സമിതിയുടെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ കേരളഗാന്ധി കെ. കേളപ്പൻ 50-ാമത് സ്മൃതി ദിനം ആചരിച്ചു. തൊടുപുഴ ആർ.എസ്.എസ് കാര്യാലയം, നെടുങ്കണ്ടം ബി.എം.എസ് ആഫീസ്, അടിമാലി എൻ.എസ്.എസ് കരയോഗ ആഫീസ്, വണ്ടിപ്പെരിയാർ ആർ.എസ്.എസ് കാര്യാലയം, വണ്ടൻമേട് കൊച്ചറ സംഘസ്ഥാൻ, ചക്കുപള്ളം അണക്കര സംഘസ്ഥാൻ, കുമളി സംഘസ്ഥാൻ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നടന്ന സ്മൃതി ദിനാചരണത്തിൽ അയ്യപ്പസേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, തപസ്യ സംസ്ഥാന പ്രസിഡന്റും ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറിയുമായ പി.ആർ. കണ്ണൻ, ആർ.എസ്.എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കെ.ജി. അനൂപ്, ആർ.എസ്.എസ് വിഭാഗ് പ്രചാർ പ്രമുഖ് അജി കുളത്തുങ്കൽ, ആർ.എസ്.എസ് വിഭാഗ് സംഘചാലക് കെ.എൻ. രാജു, കുമളി ഖണ്ഡ് കാര്യവാഹ് ജിനീഷ്, പീരുമേട് ഖണ്ഡ് കാര്യവാഹ് ഇളയരാജ, സഹകാർ ഭാരതി സംസ്ഥാന സമിതിയംഗം എസ്. പത്മഭൂഷൻ, മലബാർ മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ സമിതി ഇടുക്കി ജില്ലാ ഉപാദ്ധ്യക്ഷൻ പി.ജി. ഹരിദാസ്, സമിതി അംഗം വി.കെ. ബിജു, കാര്യദർശി ഒ.കെ. സജയകുമാർ, ഹരി ആർ. വിശ്വനാഥ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.