തൊടുപുഴ: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളാ ഹോർട്ടികോർപ്പ് വഴി നടപ്പിലാക്കുന്ന തേനീച്ച വളർത്തൽ പരിശീലനം 11, 12, 13 തീയതികളിൽ പുറപ്പുഴ കൃഷി ഭവൻ ഹാളിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് ക്ലാസ്. ഉടുമ്പന്നൂർ കേരളാ ഓർഗാനിക് ഡവലപ്‌മെന്റ് സൊസൈറ്റിയുടെയും പാലാ ജോയ്‌സ് ഗോൾഡ് ബീഫാമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പുറപ്പുഴ കൃഷിഭവനുമായി സഹകരിച്ചാണ് പരിശീലന പരിപാടി നടക്കുന്നത്. ഹോർട്ടികോർപ്പിന്റെ പരിശീലകർ ക്ളാസ് നയിക്കും. ക്ലാസിൽ പങ്കെടുക്കുന്ന കർഷകർക്ക് ഹോർട്ടികോർപ്പിൽ നിന്നും സർട്ടിഫിക്കറ്റും സബ്‌സിഡി നിരക്കിൽ തേനീച്ച കോളനികളും വിതരണം ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496680718, 9778567606.
11ന് രാവിലെ 10ന് രജിസ്‌ട്രേഷൻ, 10.30ന് നടക്കുന്ന പൊതുയോഗം കോഡ്‌സ് പ്രസിഡന്റ് എം.ഐ. സുകുമാരന്റെ അദ്ധ്യക്ഷതയിൽ പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ ഉദ്ഘാടനം ചെയ്യും. പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി ഹരിഹരൻ ഭദ്രദീപം തെളിയിക്കും. കോഡ്‌സ് സെക്രട്ടറി ടി.കെ. രവീന്ദ്രൻ സ്വാഗതവും ഐ.സി.എസ് ഡയറക്ടർ ടി.എം. സുഗതൻ നന്ദിയും പറയും. തുടർന്ന് പരിശീലന ക്ളാസ് നടക്കും.