honey
തേനീച്ച വളർത്തൽ പരിശീലനത്തിന്റെ സമാപന സമ്മേളനം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്യുന്നു

ഉടുമ്പന്നൂർ: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഹോർട്ടികോർപ്പ് വഴി നടപ്പിലാക്കുന്ന തേനീച്ച വളർത്തൽ പരിശീലനം സമാപിച്ചു. സമാപന സമ്മേളനം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ നൈസി ഡെനിൽ ഭദ്രദീപം തെളിയിച്ചു. കോഡ്‌സ് പ്രസിഡന്റ് എം.ഐ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പരിശീലനം പൂർത്തിയാക്കിയവർക്ക് ഹോർട്ടികോർപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് വിതരണം ഉടുമ്പന്നൂർ കൃഷി ആഫീസർ ജെയ്‌സിമോൾ കെ.ജെ നിർവഹിച്ചു. റിട്ട. പ്രിൻസിപ്പൽ കൃഷി ആഫീസർ ശശികുമാർ, കോഡ്‌സ് ഐ.സി.എസ് ഡയറക്ടർ ടി.എം. സുഗതൻ, ഹണി മാനേജർ,​ ജോർജ്ജ് വർഗീസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.കെ. രവീന്ദ്രൻ സ്വാഗതവും സി.എം. ദേവസ്യ നന്ദിയും പറഞ്ഞു.