തൊടുപുഴ: വെള്ളിയാമറ്റം വില്ലേജിലെ ഉയർന്ന താരിഫ് വില പുനർനിർണയിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാവണമെന്ന് കർഷക കോൺഗ്രസ്- എസ്​. താരിഫ് വിലയിൽ വർഷംതോറും 5 ശതമാനം വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്ന് സംസ്ഥാന നിർവ്വാഹക സമിതി അംഗം അനിൽ രാഘവൻ ആവശ്യപ്പെട്ടു.